Skip to main content

'പുത്തന്‍ പുലരി' വന്ധ്യതാ ചികില്‍സാ ക്യാമ്പ് നടത്തി     

ജില്ലാ പഞ്ചായത്തിന് കീഴിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി പദ്ധതിയുടെ ഭാഗമായി സാര്‍വദേശീയ മഹിളാദിനത്തില്‍ 'പുത്തന്‍ പുലരി' വന്ധ്യതാ ചികില്‍സാ ക്യാമ്പ് നടത്തി. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ. ശോഭ, ഡോ. എ.ടി സുരേഷ്, ജനനി പ്രൊജക്ട് കണ്‍വീനര്‍ ഡോ. എസ്. ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ഡോക്ടര്‍മാരായ എസ്. ശ്രീവിദ്യ, അമുദ, ലേഖ, മനോജ് കുമാര്‍ ടി.ജി, രശ്മി, സംഗീത, സിന്ധു, സീന, ജിബില്‍, ഗീത എന്നിവര്‍ പരിശോധന നടത്തി.
രജിസ്റ്റര്‍ ചെയ്ത 120 ദമ്പതിമാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജനനി പദ്ധതിയില്‍ 2019 വരെ ബുക്കിംഗ് ഉള്ളതിനാലാണ് ആശുപത്രിയില്‍ ദിവസേനയുള്ള ഒ.പിക്ക് പുറമെ ക്യാമ്പുകള്‍ നടത്തുന്നതെന്ന് പ്രൊജക്ട് കണ്‍വീനര്‍ പറഞ്ഞു. കഴിഞ്ഞ നവംബറിലായിരുന്നു ഇതിന് മുമ്പത്തെ ക്യാമ്പ്.
പി എന്‍ സി/500/2018

date