Skip to main content

ആർ ടി ഒ ഓഫീസിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ആർ ടി ഒ ഓഫീസിനകത്തേക്ക് ജീവനക്കാരല്ലാത്ത ആരെയും പ്രവേശിപ്പിക്കില്ല. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വാഹന രജിസ്ട്രേഷനും ഫിറ്റ്നസ് ടെസ്റ്റും ഇ-ടോക്കൺ മുഖേനയാണ് നടത്തുക. തുടർന്ന് ഉത്തരവുണ്ടാകുന്നത് വരെ ഓഫീസ് കൗണ്ടറുകൾ പ്രവർത്തിക്കുകയില്ല. ഓൺലൈനിൽ ഫീസടച്ച് കളക്ടറേറ്റ് കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്സിൽ അപേക്ഷകൾ നിക്ഷേപിക്കാവുന്നതാണ്. ഫോൺ - 0487-2360262.

date