Post Category
അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ: ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) തസ്തികയിൽ സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്ക് സർക്കാർ തലത്തിൽ വൻകിട പദ്ധതികളുടെ നടത്തിപ്പിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. നിശ്ചിത പ്രഫോർമയിൽ ആഗസ്റ്റ് 20ന് മുമ്പ് ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2306024, 2306025.
പി.എൻ.എക്‌സ്. 2600/2020
date
- Log in to post comments