Skip to main content

ഖാദി ബക്രീദ്  -ഓണം മേളയുടെ ജില്ലാതല  ഉദ്ഘാടനം നടത്തി

ഖാദി ബക്രീദ്  -ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്  രാംനഗറിലെ ഖാദി വില്‍പന കേന്ദ്രത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എം ഗോപാലന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍  പി കെ സി ഡയറക്ടര്‍ പി. സുരേശന്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ കെ  പി .ദിനേഷ് കുമാര്‍ , പ്രോജക്റ്റ് ഓഫീസര്‍  കെ വി രാജേഷ് ,  പി.സുഭാഷ് , പി. കുഞ്ഞികൃഷ്ണന്‍ ,ബീന. കെ എന്നിവര്‍ സംബന്ധിച്ചു. ആഗസ്റ്റ് 30 വരെ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും.സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും . കാഞ്ഞങ്ങാട് ടൗണ്‍ ,  രാംനഗര്‍ , കാസര്‍കോട്,മുളേളരിയ, നീലേശ്വരം, തൃക്കരിപ്പൂര്‍, പാലക്കുന്ന്, മടക്കര, കുണ്ടംകുഴി ,കാലിക്കടവ് എന്നീ വില്‍പന കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ റിബേറ്റ് ലഭ്യമാണ്.

 

date