Skip to main content

കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കും

കോവിഡ് പരിശോധന നടത്തുന്നതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 6 ടീമുകളേയും   തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകള്‍, മാനന്തവാടി നഗരസഭ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും പരിശോധനാ കേന്ദ്രങ്ങളും ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരേയും ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് രോഗികളുടെ പ്രാഥമിക/ദ്വിതീയ സമ്പര്‍ക്കപ്പട്ടിക  കണ്ടെത്തുന്നതിനാവശ്യമായ നടപടികളും പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കോവിഡ് പരിശോ ധന നടത്തുന്നതിനുളള നടപടികളും സ്വീകരിക്കണം. ഇത്തരത്തില്‍ തയ്യാറാക്കുന്ന സമ്പര്‍ക്ക പട്ടിക, പരിശോധന വിവരങ്ങള്‍ എന്നിവ ഓരോ ദിവസവും സബ് കളക്ടര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂമില്‍  അറിയിക്കാനും നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പട്ടികവര്‍ഗ്ഗ വകുപ്പ് ആവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് ഏര്‍പ്പെടുത്തണം. കണ്ടെയ്ന്‍മെന്റ്  നടപടികള്‍ക്കൊപ്പം സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, ഭക്ഷ്യ വസ്തുക്കള്‍/മരുന്നുകള്‍ ഇവയുടെ ഹോം ഡെലിവറി,  എന്നിവയ്ക്കാവശ്യമായ സഹായങ്ങള്‍   പോലീസ് അധികൃതര്‍ നല്‍കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും, തദ്ദേശ സ്ഥാപനങ്ങള്‍ പോലീസ്, ആരോഗ്യം അധികൃതരുമായി സഹകരിച്ച് മൈക്ക് അനൗണ്‍സ് മെന്റുകള്‍, സോഷ്യല്‍ മീഡിയകളിലൂടെയുളള  പ്രചരണങ്ങള്‍, മറ്റ്  പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
 

date