Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പാലക്കാട് എല്‍.എ (ജനറല്‍) 1 സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തിലേയ്ക്ക് മാസവാടകാടിസ്ഥാനത്തില്‍ ഏഴ് സീറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് രാവിലെ 11 ന് മുമ്പ് പാലക്കാട് എല്‍.എ (ജനറല്‍) 1 സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്ന് സ്പെഷ്യല്‍ തഹല്‍സില്‍ദാര്‍ അറിയിച്ചു. അന്നേദിവസം ഉച്ചയ്ക്ക് 12 ന് മുമ്പ് ക്വട്ടേഷന്‍ തുറക്കും. ജനുവരി ഒന്നിനോ അതിനുശേഷമോ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഫോണ്‍: 0491 2505002.

date