Post Category
സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെ ആന്റിജന്‍ ടെസ്റ്റ് - മൂന്നാം ദിവസവും നെഗറ്റീവ്
സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ പരിശോധനയില്‍ മൂന്നാം ദിനത്തിലും കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല. 257 പേരെയാണ് മൂന്നാം ദിവസത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ ടെസ്റ്റില്‍ മൂന്നു ദിവസങ്ങളിലായി 772 പേരെയാണ് പരിശോധിച്ചത്. എല്ലാവരും നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍, വകുപ്പുകളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ എന്നിവരെയാണ് പരിശോധിച്ചത്. മൂക്കിലെ സ്രവമെടുത്തുള്ള ആന്റിജന്‍ പരിശോധനയില്‍ കോവിഡ് -19 വൈറസിന്റെ പ്രോട്ടീന്‍ സാന്നിധ്യമാണ് പരിശോധിക്കുക. പരിശോധന സ്ഥലത്തു വെച്ച് തന്നെ അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും.
date
- Log in to post comments