പ്ലസ് വണ്‍ ഏകജാലകം ഹെല്‍പ്പ് ഡെസ്ക്
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഏകജാലക പ്രവേശനത്തിന് ബിആര്‍സി തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു. 2020-21 വര്‍ഷത്തെ ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സ്കൂള്‍തലത്തില്‍ അധ്യാപകരും, രക്ഷാകര്‍തൃസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡെസ്ക് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഹെല്‍പ്പ് ഡെസ്ക് സെന്ററുകള്‍ തുടങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ സമഗ്രശിക്ഷ പത്തനംതിട്ട ഏര്‍പ്പെടുത്തി. ജില്ലയിലെ 53 പഞ്ചായത്തുകളിലും, നാലു നഗരസഭ പ്രദേശത്തുമുള്ള ക്ലസ്റ്റര്‍ സെന്ററുകളിലും, 11 സബ് ജില്ലകളിലുമുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും ഹെല്‍പ്പ് ഡെസ്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 14 വരെ പ്രവര്‍ത്തിക്കും. ഹെല്‍പ്പ് ഡെസ്ക് സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് ഏറ്റവും അടുത്തുള്ള ബിആര്‍സികളില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന് സമഗ്രശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജ്ക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. അനില്‍ അറിയിച്ചു.
ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ ഫോണ്‍ നമ്പരുകള്‍: അടൂര്‍ - 04734 220620, ആറന്മുള - 0468 2289104, കോന്നി - 0468 2242475, കോഴഞ്ചേരി - 0468 2211277, മല്ലപ്പള്ളി - 0469 2785453, പന്തളം - 04734 256055, പത്തനംതിട്ട - 0468 2320913, പുല്ലാട് - 0468 2669798, റാന്നി - 04735 229883, തിരുവല്ല- 0469 2631921, വെണ്ണിക്കുളം- 0469 2655984.
- Log in to post comments