Post Category
വടവന്നൂര്‍ പഞ്ചായത്ത് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി : അപേക്ഷ ഓഗസ്റ്റ് 14 വരെ
തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി 2017ല്‍കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയതും 2020 ജൂലൈ ഒന്നിന് മുമ്പായി റേഷന്‍കാര്‍ഡ്ലഭിച്ചിട്ടുള്ളതുമായ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ളഅപേക്ഷകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു . അര്‍ഹതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് ഗ്രാമ പഞ്ചായത്തിലെ നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
date
- Log in to post comments