പാലക്കാട് ജില്ലയിൽ ഇന്ന് പത്തനംതിട്ട സ്വദേശിക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 30) ഒരു പത്തനംതിട്ട സ്വദേശിക്ക് ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് വന്ന രണ്ടുപേർക്കും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഒരു പത്തനംതിട്ട സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ 36 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*ഖത്തർ-1*
മനിശ്ശേരി സ്വദേശി (23 സ്ത്രീ)
*സൗദി-1*
വിളയൂർ(37 പുരുഷൻ)
*ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-1*
പുതുനഗരം സ്വദേശി (29 പുരുഷൻ)
കൂടാതെ ഒരു പത്തനംതിട്ട സ്വദേശിക്കും(23) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.
- Log in to post comments