Skip to main content

മങ്കട മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ക്ക് 1.50 കോടി അനുവദിച്ചു

 

മങ്കട മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് 1.50 കോടി രൂപ അനുവദിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. സി.എം.ഡി.ആര്‍.എഫ് പദ്ധതി പ്രകാരം രണ്ടാം ഘട്ടത്തിലാണ്  റോഡുകള്‍ക്ക് ഫണ്ട്  അനുവദിച്ചത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ പൂപ്പലം കുന്നത്ത് പടി റോഡ് 10 ലക്ഷം, പുത്തനങ്ങാടി സോപ്പ് കമ്പനി റോഡ് 10 ലക്ഷം, മൂര്‍ക്കനാടിലെ ചന്തപ്പടി വടക്കേകുളമ്പ് റോഡ് 15  ലക്ഷം, കുറുവയിലെ മാട്ടാത്ത്പടി ചക്കിക്കായി റോഡ് 10 ലക്ഷം,  കുറുവ അയനിക്കുണ്ട് എലിപ്പറമ്പ് റോഡ് 10 ലക്ഷം, മങ്കടയിലെ  കണക്കന്റരു മണലുംപുറം റോഡ്  10 ലക്ഷം, മരുതംകാട് കവണക്കല്ല് റോഡ് 15 ലക്ഷം, കൂട്ടിലങ്ങാടിയിലെ പാറവവെട്ടി പുതുവന്‍പള്ള കടുങ്ങൂത്ത് റോഡ് 15 ലക്ഷം, കൂട്ടിലങ്ങാടി കോട്ടപള്ള കുണ്ടാട് റോഡ് 15 ലക്ഷം,  പുഴക്കാട്ടിരിയിലെ ആല്‍പ്പാറപ്പടി കല്ല് വെട്ടി റോഡ് 10 ലക്ഷം, പുഴക്കാട്ടിരി സുകുമാരന്‍പടി പടിഞ്ഞാറെ പള്ളിയാല്‍ റോഡ് 10 ലക്ഷം,   മക്കരപ്പറമ്പിലെ ചെട്ട്യാരങ്ങാടി കഞ്ഞിപറമ്പ് റോഡ് 10 ലക്ഷം, കടുവക്കുത്ത് പുളിയംകുന്ന്  റോഡ്  10 ലക്ഷം എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കുന്നതിന് നപടി സ്വീകരിക്കുമെന്നും എം.എല്‍എ അറിയിച്ചു.
 

date