Skip to main content

ആശ്വാസമായി 'പാതിരാവിലും പരിരക്ഷ'

 

പൊന്നാനി നഗരസഭ രോഗീപരിചരണത്തിനായി നടപ്പിലാക്കുന്ന 'പാതിരാവിലും പരിരക്ഷ' പദ്ധതി രോഗികള്‍ക്ക് ആശ്വാസമാകുന്നു.  ഇതുവരെ 120 പേര്‍ക്കാണ് പാതിരാവിലും പരിരക്ഷ പദ്ധതിയിലൂടെ സാന്ത്വാനമേകിയത്. പാതിരാത്രിയില്‍ രോഗീപരിചരണം ആവശ്യമുള്ളവര്‍ക്ക് ഹോം കെയര്‍ ആരോഗ്യ പ്രവര്‍ത്തകര്‍  അരികിലെത്തുന്ന പദ്ധതിയാണ് 'പാതിരാവിലും പരിരക്ഷ'. പൊന്നാനിയിലെ കിടപ്പ് രോഗികള്‍ക്കും, രാത്രി കാല ശുശ്രൂഷ ആവശ്യമായി വരുന്നവര്‍ക്കുമാണ് രാത്രി കാല ഹോം കെയര്‍ പദ്ധതി ലഭ്യമാകുന്നത്. വിദഗ്ദ സേവനം ലഭിച്ച ഒരു നഴ്സും, ആരോഗ്യ പ്രവര്‍ത്തകരുമാണ് രാത്രികാലങ്ങളില്‍ അടിയന്തര സഹായവുമായി രോഗികള്‍ക്കരികിലെത്തുക.  സേവനം ആവശ്യമുള്ളവര്‍ക്ക് ഹോം കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏത് പാതിരാത്രിയിലും വീട്ടിലെത്തി പരിചരിക്കും. കൂടുതല്‍ സേവനം ആവശ്യമായി വന്നാല്‍ ഡോക്ടറുടെ അടുത്തെത്തിക്കുകയും ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം രാത്രി കാല ഹോം കെയര്‍ സര്‍വീസ് ആരംഭിക്കുന്നത്.  കഴിഞ്ഞ ഫെബ്രുവരിയില്‍ സ്പീക്കര്‍. പി. ശ്രീരാമകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

 

date