Skip to main content

തീരദേശ മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് കൈതാങ്ങായി ഒരു കുടുംബാരോഗ്യ കേന്ദ്രം കൂടി

 

 

തീരദേശ മേഖലയുടെ ആരോഗ്യ സംരക്ഷണത്തിന് കൈതാങ്ങായ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പാലപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. പദ്ധതിയുടെ ഉദ്ഘാടനം  ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കും. തീരദേശത്തെ ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്ന ആശുപത്രിയെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി രോഗീ സൗഹൃദവും പുതിയ സൗകര്യങ്ങളോടെയുമാണ് നാടിന് സമര്‍പ്പിക്കുന്നത്. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും.
 
നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് 16 ലക്ഷവും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 6,54,503 രൂപയും ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 4,80,000 രൂപ ചെലവഴിച്ചാണ്  ആശുപത്രിയിലെ പഴയ ബ്ലോക്ക് പുനര്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.    രണ്ട് ഡോക്ടേഴ്സ് ക്യാബിനോടു കൂടിയ പുതിയ ഒ.പി ബ്ലോക്ക് കെട്ടിടവും രോഗീ സൗഹൃദവുമായ രീതിയില്‍  ടോക്കണ്‍ സിസ്റ്റത്തോടു കൂടിയുള്ള ഒ.പിയും ഫാര്‍മസിയും രോഗികള്‍ക്ക് കാത്തിരിപ്പ് സ്ഥലവും ടെലിവിഷനും പുതിയ വാട്ടര്‍ ടാങ്കും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസം മുതല്‍  ആശുപത്രിയില്‍  വൈകീട്ട് ആറ്  വരെ ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.

date