Skip to main content

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഗ്രാമീണറോഡുകള്‍ക്ക് 1.15 കോടി അനുവദിച്ചു

 

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് 1.15  കോടി രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയത്. മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്മാണിയോട് മേലാറ്റൂര്‍ ബൈപ്പാസ് റോഡ് -20 ലക്ഷം, വളയപ്പുറം ചേനേങ്ങല്‍ റോഡ്-10 ലക്ഷം, ശാന്തിനഗര്‍ ഇരുളുംകാട് അത്താണി റോഡ് -20 ലക്ഷം,  വെട്ടത്തൂര്‍ പഞ്ചായത്തിലെ കിളിയങ്ങല്‍പാറ കരിങ്ങറ റോഡ് - 10 ലക്ഷം, എള്ളുകുത്തുന്ന പാറ പാറോതിങ്ങല്‍ കണ്ടം മദ്രസ പടിഞ്ഞാറേക്കര റോഡ് - 10 ലക്ഷം, കുഞ്ഞാപ്പു നായര്‍പടി പുതുപറമ്പ് ചേരി റോഡ് -15 ലക്ഷം, പച്ചീരിപ്പാറ പിടിക പടി റോഡ് -15 ലക്ഷം, ആലിപ്പറമ്പ് പഞ്ചായത്തിലെ ബിടാത്തി കൂട്ട്കാവ് റോഡിന് - 15 ലക്ഷം എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.          
താഴെക്കോട് ഗ്രാമപഞ്ചായത്തില്‍ നേരത്തെ അനുവദിച്ച ഓങ്ങോട് കുടുങ്ങാപറമ്പ് റോഡ്, ഇബ്രാഹിംപടി കോടോമ്പ്രം റോഡ്, പുത്തൂര്‍ തെയ്യോട്ട് ചിറ റോഡ് എന്നീ റോഡുകള്‍ക്ക് പകരമായി മാന്തോണിക്കുന്ന് മാരാട്ടരിക് റോഡ്- 10 ലക്ഷം, കോതപുറം - മുതലപ്പാടം റോഡ്- 10 ലക്ഷം, മുതിരമണ്ണ ആലിയംപറമ്പ് റോഡ് - 10 ലക്ഷം, ആട്ടീരിപ്പാറ - കുന്നുമ്മല്‍ കോളനി റോഡ്- 10 ലക്ഷം, തങ്ങള്‍പടി  - ഉപ്പുംകാവ് റോഡ് - 10 ലക്ഷം, കുണ്ടം ചോല - രാജാ എസ്റ്റേറ്റ് റോഡ്- 5 ലക്ഷം എന്നീ റോഡുകള്‍ക്കും ഭരണാനുമതി ലഭിച്ചതായും എം.എല്‍.എ.  അറിയിച്ചു.                                                    ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതിന് എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
 

date