Post Category
വിക്ടേഴ്സില്‍ മൃണാള്‍ സെന്നിന്റെ 'ഏക്ദിന്‍ അചാനക്'
വിഖ്യാത ചലച്ചിത്രകാരന് മൃണാള്‍ സെന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹിന്ദി സിനിമ 'ഏക് ദിന് അചാനക്' കൈറ്റ് വിക്ടേഴ്സില്‍ മാര്‍ച്ച് 10 രാത്രി 9.15 ന് സംപ്രേഷണം ചെയ്യും. 1989 ല്‍ റിലീസായ ഈ ചിത്രം ബീജ് എന്ന രാമപാദ് ചൗധരിയുടെ പ്രശസ്ത ബംഗാളി നോവലിനെ ആസ്പദമാക്കി സാക്ഷാത്കരിച്ചതാണ്. ഇന്ത്യന്‍ നവതരംഗ സിനിമയില്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ വേറിട്ടു നില്ക്കുന്നവയാണ് സെന്‍ സിനിമകള്‍. 2005 ലെ ദാദാ സാഹബ് ഫാല്‍കെ പുരസ്കാരം, വെനിസ് ഫിലിം ഫെസ്റ്റിവെല്‍ പുരസ്കാരം, പ്രഫസറുടെ ഭാര്യയുടെ റോളില്‍ തിളങ്ങിയ ഉത്തര ബയോക്കര്ക്ക് ഏറ്റവും നല്ല സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ഈ ചലച്ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. ശബാനാ ആസ്മി, അപര്‍ണ സെന്‍, ശ്രീറാം ലാഗൂ, അര്ജുന് ദത്ത് എന്നിവരാണ് അഭിനേതാക്കള്‍.
പി.എന്‍.എക്സ്.866/18
date
- Log in to post comments