Skip to main content

കോവിഡ് ചികിത്സ - നിരീക്ഷണ സമിതിയായി

ജില്ലയില്‍ കോവിഡ് ബാധിക്കുന്നവര്‍ക്ക് ഉടന്‍ ചികിത്സ ഉറപ്പാക്കുന്നതിനും ചികിത്സാ ക്രമീകരണങ്ങള്‍ സുഗമമാക്കുന്നതിനും ഐ ടി അധിഷ്ഠിതമായി പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ടി കെ സയൂജ(9847178064) കണ്‍വീനറായും എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്‍, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫ ഡോ ഹബീബ് നസീം, ഡോ പ്രതാപന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് രൂപീകരിച്ചത്.
കിടക്കളുടെ സജ്ജീകരണം, ഐ സി യു കള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ സ്ഥിതി ഐ ടി അധിഷ്ഠിതമായി നിരീക്ഷിച്ച് ഉറപ്പാക്കുക, രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ടെലി ഹെല്‍ത്ത് എന്നിവ ഏര്‍പ്പെടുത്തി നിരീക്ഷിക്കുക എന്നിവ സമിതിയുടെ ചുമതലകളാണ്.
(പി.ആര്‍.കെ നമ്പര്‍ 2063/2020)

 

date