Skip to main content

മഞ്ചേരി  മെഡിക്കല്‍ കോളജില്‍ പുതിയ കോവിഡ്  ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

 

ജില്ലയില്‍ കോവിഡ് ബാധിതരുടെ  എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പുതിയ കോവിഡ് ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു.ജില്ലയില്‍ കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ കൂടുന്നതിന്റെ മുന്നൊരുക്കമായാണ്  14 ബെഡുകളുള്ള ഐസിയു സജ്ജമാക്കിയത്. പീഡിയാട്രിക് വാര്‍ഡാണ് (വാര്‍ഡ് നാല് ) യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് പോസിറ്റീവ് ഐസിയു ആക്കി മാറ്റിയത്. ഓരോ ബെഡിലും വെന്റിലേറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ്, ഡീഫിബ്രലേറ്റര്‍, മള്‍ടിപാര മോണിറ്റര്‍, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ആന്‍ഡ് സക്ഷന്‍ ഫെസിലിറ്റി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു കോടി പത്ത് ലക്ഷം രൂപയാണ് ചെലവ്. ഐസിയു വാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് സ്റ്റാഫ് നഴ്സിനെയും  എന്‍.ആര്‍.എച്ച്.എം നിയമിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിലെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കുള്ള ഐസിയു ബെഡിന്റെ എണ്ണം 51 ആയതായി അധികൃതര്‍ അറിയിച്ചു.
 

date