Skip to main content

ആര്‍ദ്രം പദ്ധതിയില്‍ ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗി സൗഹൃദ പരിചരണം സാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി രോഗികള്‍ക്ക് ആശുപത്രികളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി  ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി. ചെമ്മനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച്  സി  ചട്ടഞ്ചാല്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച്  സി  മൗക്കോട് ,പടന്ന ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച്  സി പടന്ന, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ ഉള്ള എഫ് എച്ച് സി  ഉടുമ്പുന്തല, വലിയപറമ്പ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച് സി വലിയപറമ്പ,എന്നിവയാണ്  വീഡിയോ  കോണ്‍ഫറന്‍സ്  വഴി  ഓഗസ്‌റ്  മൂന്നി ന്  മുഖ്യമന്ത്രി  ശ്രീ  പിണറായി  വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. ആരോഗ്യ  സാമൂഹ്യ  നീതി വനിതാ  ശിശു വികസന  വകുപ്പ്  മന്ത്രി   കെ കെ  ശൈലജ ടീച്ചര്‍  അധ്യക്ഷയായിരിക്കും.

   സായാഹ്ന ഓ  പി  സേവനം, ലബോറട്ടറി സേവനങ്ങള്‍, ജനസൗഹൃദ ഭൗതികസാഹചര്യങ്ങള്‍, ശിശുസൗഹൃദ ഇമ്മ്യൂണൈസേഷന്‍ റൂം, അവശ്യമരുന്നുകളുടെ തുടരെയുള്ള ലഭ്യത, ആശ്വാസ് ക്ലിനിക് മാനസികാരോഗ്യ ക്ലിനിക്, ശ്വാസ കോശ രോഗങ്ങള്‍ക്കുള്ള   ശ്വാസ് ക്ലിനിക്  എന്നിവ  കുടുംബരോഗ്യ കേന്ദ്ര ങ്ങളുടെ സവിശേഷതയാണ്.

രണ്ടാം ഘട്ടത്തില്‍ ജില്ലക്ക് അനുവദിക്കപ്പെട്ടിട്ടുള്ള 22 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍  ഉള്‍പെടുന്നവയാണ് ഇവ.

date