ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 31) കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്കും രോഗബാധ ഉണ്ടായി.
ജൂലൈ 11 ന് മുംബൈയില്‍ നിന്ന് മംഗള എക്സ്പ്രസില്‍ എത്തിയ മയ്യില്‍ സ്വദേശി 23കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പട്ടുവം സ്വദേശി 25കാരന്‍, ജൂലൈ 24ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 42കാരന്‍, ജൂലൈ 26ന് എത്തിയ മുണ്ടേരി സ്വദേശി 28കാരന്‍, ജൂലൈ 25ന് പൂനെയില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 25കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ്മാരായ കുഞ്ഞിമംഗലം സ്വദേശി 35കാരി, കൂടാളി സ്വദേശി 41കാരി, ഡോക്ടര്‍ കോഴിക്കോട് സ്വദേശി 25കാരി, ബി ഡി എസ് വിദ്യാര്‍ഥി അഴീക്കോട് സ്വദേശി 23കാരി, നഴ്സിങ്ങ് അസിസ്റ്റന്റ് പാപ്പിനിശ്ശേരി സ്വദേശി 37കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.
കോളയാട് സ്വദേശി അഞ്ച് വയസ്സുകാരന്‍, കൂത്തുപറമ്പ് സ്വദേശി 18കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 49കാരന്‍, ചപ്പാരപ്പടവ് സ്വദേശി 26കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1381 ആയി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 109 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 145 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 18 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 128 പേരും വീടുകളില്‍ 9388 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 29913 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28667 എണ്ണത്തിന്റെ ഫലം വന്നു. 1246 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ 41 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 41 പേര്‍ കൂടി ഇന്നലെ (ജൂലൈ 31) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 890 ആയി. ബാക്കി 484 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബാക്കി ഏഴു പേര്‍ മരണപ്പെട്ടിരുന്നു.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 55കാരന്‍,38കാരി, എരുവേശി സ്വദേശി 37കാരന്‍, ആലക്കോട് സ്വദേശി 29കാരന്‍, കൂത്തുപറമ്പ് സ്വദേശി 43കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 29കാരി, എട്ടുവയസ്സുകാരി, അഞ്ചുവയസ്സുകാരന്‍ ചെമ്പിലോട് സ്വദേശി 43കാരന്‍, 27കാരന്‍, 57കാരന്‍, ആറുവയസ്സുകാരി,12 വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശി 24കാരന്‍, 62കാരന്‍, 21കാരന്‍, കോളയാട് സ്വദേശി 57കാരന്‍, മയ്യില്‍ സ്വദേശി 25കാരി, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 31കാരന്‍, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന മയ്യില്‍ സ്വദേശി 43കാരന്‍, കതിരൂര്‍ സ്വദേശി 39കാരന്‍, കോട്ടയംമലബാര്‍ സ്വദേശി 20കാരന്‍, ചെമ്പിലോട് സ്വദേശി 51കാരന്‍, പാനൂര്‍ സ്വദേശി 47കാരന്‍, 34കാരന്‍, പേരാവൂര്‍ സ്വദേശി 28 കാരന്‍,22 കാരന്‍, 23കാരന്‍, 37കാരന്‍, മട്ടന്നൂര്‍ സ്വദേശി 40 കാരന്‍, തലശ്ശേരി സ്വദേശി 34കാരന്‍, 36കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍, പിണറായി സ്വദേശി 34കാരന്‍, കൊട്ടിയൂര്‍ സ്വദേശി 25കാരന്‍, കൂത്തുപറമ്പ് സ്വദേശി 41കാരന്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 2 ആരോഗ്യ പ്രവര്‍ത്തകര്‍, പരിയാരം ഗവ.ആയുര്‍വേദ കോളേജ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ചിറക്കല്‍ സ്വദേശി 23കാരന്‍, മട്ടന്നൂര്‍ സ്വദേശി 32കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്
- Log in to post comments