Skip to main content

ഫെയര്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കണം

ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ ഗതാഗത വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന യാത്രാ നിരക്ക്(ഫെയര്‍ കാര്‍ഡ്)  വാഹനങ്ങളില്‍പ്രദര്‍ശിപ്പിക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.  ഡ്രൈവര്‍ സീറ്റിന് തൊട്ടുപിറകില്‍ യാത്രകാര്‍ക്ക് കാണത്തക്കവിധമാവണം ഫെയര്‍ കാര്‍ഡ് പ്രദര്‍ശിപ്പിക്കേണ്ടത്. അല്ലാതെ സര്‍വീസ് നടത്തുന്നതും അധിക ചാര്‍ജ് ഈടാക്കുന്നതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2068/2020)

 

date