Post Category
ലോക കടുവാ ദിനം ആചരിച്ചു
സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിയന്റെയും കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളജ് ബോട്ടണി വിഭാഗത്തിന്റെയും ഫോറസ്ട്രി ക്ലബ്ബിന്റെയും ഡബ്ല്യൂ ഡബ്ല്യൂ എഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ വെബിനാര്‍ മുഖേന ലോക കടുവാ ദിനം ആചരിച്ചു. ഫോറസ്ട്രി സതേണ്‍ റീജിയണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ എസ് ബീന മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യൂ ഡബ്ല്യൂ എഫ് ഇന്ത്യ സ്റ്റേറ്റ് ഡയറക്ടര്‍ രഞ്ജന്‍ മാത്യൂ വര്‍ഗീസ് കടുവകളെ സംബന്ധിച്ച് ക്ലാസ് എടുത്തു. സീനിയര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ എ കെ ശിവകുമാര്‍ ടൈഗര്‍ ക്വിസ് നടത്തി. കോളജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ അര്‍ച്ചന, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ് ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2069/2020)
date
- Log in to post comments