നിയമസേവന ക്ലിനിക്കുകള്‍ ഡിജിറ്റലൈസ് ചെയ്തു
നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളിലെ നിയമസേവന ക്ലിനിക്കുകള്‍ ഡിജിറ്റലൈസ് ചെയ്തതിന്റെയും കമ്പ്യൂട്ടര്‍ പ്രിന്റര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, ഫര്‍ണിച്ചര്‍, സ്റ്റേഷനറി തുടങ്ങിയ സൗകര്യങ്ങള്‍ കോട്ടയം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയതിന്റെയും ഔപചാരികമായ ഉദ്ഘാടനം ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജ്ജുമായ കെ.പി തങ്കച്ചന്‍, ചീഫ് ചുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ഇജാസ്, കോട്ടയം ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ്, കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് ഡോ.പി. വിജയന്‍, അസി. സൂപ്രണ്ട് ഗ്രേഡ്-1 വൈജു കെ എന്നിവര്‍ സംസാരിച്ചു.
(കെ.ഐ.ഒ.പി.ആര്‍-500/18)
- Log in to post comments