Skip to main content

സി.എഫ്.എല്‍.ടി.സികള്‍ക്കായി സ്‌കൂള്‍ ബസുകള്‍ ഏറ്റെടുക്കും; ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍

 

കോട്ടയം ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ
ബസുകള്‍ ഏറ്റെടുക്കും. ബസുകള്‍ ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുന്നതിന് ജില്ലാ കളക്ടര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി. 

ഇങ്ങനെ ഏറ്റെടുക്കുന്ന ബസുകള്‍ ഓടിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ നിയോഗിച്ച് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശേരി, പാലാ ഡിപ്പോകളില്‍നിന്നുള്ള ഈ ഡ്രൈവര്‍മാര്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

date