Skip to main content

ലോക  ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 12ന്

 

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 12 രാവിലെ 10ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ചര്‍ച്ച് ശതാബദി സ്മാരക പാരീഷ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും. മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന്‍ സൗജന്യ കണ്ണട വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ നേത്രദാന സമ്മതപത്ര സമര്‍പ്പണം ചെയ്യും. നേത്രരോഗ വിഭാഗം പ്രൊഫസര്‍ ഡോ. വിജയമ്മ എന്‍ നേത്രദാന സമ്മതപത്ര സ്വീകരണം നടത്തും. ഡോ. വ്യാസ് സുകുമാരന്‍ ഗ്ലോക്കോമദിന സന്ദേശം നല്‍കും. ഡോ. മിനി സി. ജി വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി പാമ്പാടി, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. വിദ്യാധരന്‍, ഡോ. പ്രിയ എന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ തുടങ്ങിയവര്‍ പങ്കെടുക്കും. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. ആര്‍ രാജന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ജോണ്‍ നന്ദിയും പറയും.  മാര്‍ച്ച് 11 മുതല്‍ 17 വരെയാണ് ലോക ഗ്ലോക്കോമ വാരാചരണം ആചരിക്കുന്നത്. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, ജില്ലാ അന്ധതാനിയന്ത്രണ സമിതി, അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

                                              (കെ.ഐ.ഒ.പി.ആര്‍-501/18) 

date