Skip to main content

ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്ക് : രജിസ്ട്രേഷന്‍ ഓഗസ്ററ് 31 വരെ 

 

 

 

ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും കേരളത്തിലെ ആര്‍ട്ടിസാനുകളെ വിമുക്തരാക്കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ്  കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്ക് രജിസ്ട്രേഷന്‍  കോവിഡ് 19  സാഹചര്യം കണക്കിലെടുത്തു ഓഗസ്ററ് 31 വരെ  നടത്താമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറിയിച്ചു.  അപേക്ഷാ ഫോം വാങ്ങിയിട്ടുള്ള എല്ലാവരും ഓഗസ്ററ് 31 നകം സമീപത്തുള്ള അക്ഷയ കേന്ദ്രത്തില്‍  പാന്‍ / ആധാര്‍ / റേഷന്‍ കാര്‍ഡ് സഹിതം ഫോം  പൂരിപ്പിച്ചു നല്‍കി രജിസ്‌ട്രേഷന്‍ നടത്തണം.  ഇതുവരെ വാങ്ങിയിട്ടുള്ള അപേക്ഷാ ഫോമിന് ഓഗസ്ററ് 31 ശേഷം സാധുത ഉണ്ടാകില്ല.  അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും അവിടെനിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്  mdkadco@gmail.com എന്ന പേരില്‍ ഇ മെയില്‍ ചെയ്യുകയോ മാനേജിങ് ഡയറക്ടര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, സ്വാഗത്, ടി സി 12 / 755 , ലോ കോളേജ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അയച്ചു തരികയോ ചെയ്യണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

 

date