Skip to main content

ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം

 

 

 

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍, നന്മണ്ട, കാക്കൂര്‍, നരിക്കുനി ഗ്രാമപഞ്ചായത്തുകളിലെ നാളിതുവരെ ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ ഭവന രഹിതര്‍ക്കും ഭൂരഹിത ഭവന രഹിതര്‍ക്കും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലും അക്ഷയകേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ ഫോണ്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍നിന്നും അറിയാം. ഫോണ്‍ : 0495 226072.

 

date