Post Category
കോവിഡ് കേന്ദ്രത്തില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു
അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ബനാത്ത് മദ്രസ്സയില്‍ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. സ്പോണസര്‍ഷിപ്പിലൂടെയാണ് തുക സമാഹരിച്ചത്. അജൈവ മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാന്‍ ഇന്‍സിനറേറ്റര്‍ കൊണ്ട് സാധിക്കും. പ്രതിദിനം 10 കിലോ വരെ മാലിന്യങ്ങള്‍ സംസ്‌കരിക്കുവാന്‍ സാധിക്കും. അഴിയൂരിലെ സി.പി.അലിയാണ് തുക നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ്.വി.പി.ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വി.ഇ.ഒ.കെ. സിദ്ധിഖ്, കെ.കെ.പി.ഫൈസല്‍, കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അദ്ധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments