Post Category
റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം
കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തില്‍, റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഇന്ന് (ആഗസ്റ്റ് നാല്) മുതല്‍ ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെയായിരിക്കും. ജില്ലാ സപ്ലൈ
ഓഫീസര്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കലക്ടര്‍ ഉത്തരവില്‍ നിര്‍ദ്ദേശം നല്കി.
date
- Log in to post comments