Post Category
സ്വാതന്ത്ര്യദിനാഘോഷം : കൂടിയാലോചന യോഗം ചേര്‍ന്നു
സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ എഡിഎം എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്വാതന്ത്ര്യ ദിനാ പരേഡിന്റെ ഭാഗമായി മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് എഡിഎം യോഗത്തില്‍ അറിയിച്ചു. കോവിഡ് നിര്‍വ്വായ്പന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കണമെന്ന് എഡിഎം അിറയിച്ചു.
date
- Log in to post comments