Post Category
സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് എസ്.സി.എ. - എസ്.സി.എസ്.പി പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക്് അപേക്ഷിക്കാം. സ്പാ മസാജ് തെറാപ്പി, പ്രൊഫഷണല്‍ ടാറ്റൂ ആര്‍ട്ട,് ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് കോഴ്സ്, ബാംബൂ പ്രോഡക്റ്റ് മാനുഫാക്ചറിങ് എന്നീ കോഴ്സുളിലേക്ക് എസ്.എസ.്എല്‍.സിയാണ് യോഗ്യത. ബി.കോം യോഗ്യതയുളളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗുഡ്സ് & സര്‍വീസ് ടാക്സ് കോഴ്‌സിന് അപേക്ഷിക്കാം. പ്രായം 18 നും 25 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 20 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491-2505005
date
- Log in to post comments