Skip to main content

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: കൊണ്‍ോട്ടിയില്‍ രണ്‍ു ഘട്ടമായി ലഭിച്ചത് 8.25 കോടി രൂപ

    മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി കൊണ്‍ോട്ടി മണ്ഡലത്തില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക്  ലഭിച്ചത് 8.25 കോടി രൂപ. ആദ്യഘട്ടത്തില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 580 ലക്ഷം രൂപയുടെയും രണ്‍ാം ഘട്ടത്തില്‍ 245 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.
    അടൂരപ്പറമ്പ് -ചീക്കോട് -വെട്ടുപാറ റോഡ് 25 ലക്ഷം, വാവൂര്‍ -ചെറിയപറമ്പ് റോഡ് 35 ലക്ഷം, ചോറുപെട്ടിക്കല്‍ -എറാമ്പ്ര - പോത്തലാക്കല്‍ റോഡ് 10 ലക്ഷം, ഏലത്തോടി -പട്ടികജാതി കോളനി റോഡ് 10 ലക്ഷം, കൊന്നാര് മഖാം റോഡ് 10 ലക്ഷം, കോരപ്പാടം -മേപ്പത്തൂര്‍ റോഡ് 10 ലക്ഷം, ചൂരപ്പട്ട -കൊടിയമ്മല്‍ റോഡ് 10 ലക്ഷം, നൂഞ്ഞിക്കര -ചക്കുംപൂളക്കല്‍ റോഡ് 10 ലക്ഷം, പടിഞ്ഞാറയില്‍ -തെക്കേടത്ത് കോവിലകത്ത് റോഡ് 15 ലക്ഷം, കന്നത്തുംപാറ -ഹെല്‍ത്ത് സെന്റര്‍ -ചക്കുംപൂള റോഡ് 10 ലക്ഷം, ആക്കോട് -അരൂര്‍ റോഡ് 25 ലക്ഷം, പരപ്പത്ത് -എളമരം യതീംഖാന റോഡ് 10 ലക്ഷം, കൂവയില്‍ -മേച്ചീരി -ചാമപ്പറമ്പ് റോഡ് 10 ലക്ഷം, ചോലക്കാട് -പുതുശ്ശെരി റോഡ് 10 ലക്ഷം, നീലാടുക്കുനി - മനോളി റോഡ് 10 ലക്ഷം, വെണ്ണതൊടി -പുത്തുപാടം റോഡ് 10 ലക്ഷം, ആര്‍.എച്ച്.എസ്.എസ്- പുതുക്കോട് റോഡ് 25 ലക്ഷം, അരൂര്‍ -കറിയാത്തന്‍കോട്ട റോഡ് 10 ലക്ഷം, യതീംഖാന -പനച്ചിക്കപ്പള്ളിയാലി റോഡ് 15 ലക്ഷം, കണ്ണഞ്ചേരി -ഉപ്പുനിയില്‍ റോഡ് 10 ലക്ഷം, വാഴയൂര്‍ -അരൂര്‍ റോഡ് 10 ലക്ഷം, പനയംപറമ്പ് - ബിസ്മി റോഡ് 10 ലക്ഷം, തടായി-കൂനയില്‍ വട്ടപറമ്പ് റോഡ് 15 ലക്ഷം,  ഐ സി ഡി എസ്- അമ്പലക്കണ്‍ി- ചോലക്കപുറായി റോഡ് 15 ലക്ഷം,  ചോലക്കല്‍-കുട്ടശ്ശേരി പറമ്പ്-നീറാട് റോഡ് 10 ലക്ഷം,  ഐക്കരപ്പടി -ചെമ്മലപറമ്പ് റോഡ് 10 ലക്ഷം, ചെമ്മലപറമ്പ്- നീറാട് റോഡ് 10 ലക്ഷം ,  നീറാട്- കങ്കാടി- മുതുവല്ലൂര്‍ റോഡ് 15 ലക്ഷം, മുതുപറമ്പ് കുഴിഞ്ഞോളാം റോഡ് 20 ലക്ഷം, മുതുപറമ്പ് -കൊങ്ക ചോല  റോഡ് 10 ലക്ഷം മങ്ങാട്ട്തടം - ചെരിച്ചിക്കാവ്  റോഡ് 25 ലക്ഷം,  വിളയില്‍ ചോലകുത്ത് റോഡ് 10 ലക്ഷം ,  കാരാട് - മൂളപ്പുറം ചണ്ണയില്‍ പള്ളിയാളി റോഡ് 30 ലക്ഷം, പാറമ്മല്‍-  മേലെപുതുക്കോട് റോഡ് 30 ലക്ഷം , കക്കോവ് വാഴയൂര്‍ റോഡ് 25 ലക്ഷം, സ്രാമ്പിക്കല്‍-പുഞ്ചിരാലില്‍ റോഡ് 15 ലക്ഷം, മഠത്തില്‍ താഴം - പള്ളിക്കാട്ട് മൂല  റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍  തുക ലഭിച്ചത്.
         വളയങ്ങോട്ട് ചാലില്‍ മനാട്ട് റോഡ് -20 ലക്ഷം, ഓവുങ്ങല്‍ വലിയമല റോഡ്, അക്കരപ്പറമ്പ് കാഞ്ഞിരംകോട്ട് റോഡ്, മില്ലുംപടി ആമിനങ്ങാട് റോഡ്, പൊന്നാട് തീണ്‍ാപ്പാറ റോഡ്- 20 ലക്ഷം , വെട്ടുകാട് ചെറുമുറ്റം റോഡ്, അരൂര്‍ കുഴിപ്പന റോഡ്, ചുണ്‍ത്തില്‍ മൂര്‍ത്തൊടി റോഡ്,  പൊറ്റമ്മല്‍ ചെറൂത് റോഡ്, കാരാട്ട് പറമ്പ് മേച്ചീരി റോഡ് - 25 ലക്ഷം,ടി. ബി. പനയംപറമ്പ് റോഡ്, ചെറാട് മുണ്‍ശ്ശേരി റോഡ്,  മാതം കുത്ത് യൂത്ത് സ്റ്റേഡിയം റോഡ്, ദയ നഗര്‍ യുത്ത് സ്റ്റേഡിയം റോഡ് -25 ലക്ഷം,സിയാംകണ്‍ം പാലത്തിച്ചാല്‍ കോഴിക്കോട്ടുകുന്ന് റോഡ്, പെരിയമ്പലം കുണ്‍േരി ആലുങ്ങല്‍ റോഡ്, ചെനപ്പറമ്പ് റോഡ് -20 ലക്ഷം ,മുക്കൂട് ചിറയില്‍ റോഡ് -15 ലക്ഷം, യാത്രി നിവാസ് അമ്പലക്കണ്‍ി ഹരിജന്‍ കോളനി റോഡ്  -15 ലക്ഷം , കൊട്ടുക്കര വരിക്കലായി ഒന്നാം മൈല്‍ റോഡ് -20 ലക്ഷം, അത്താണിക്കല്‍ മഞ്ചക്കാട് റോഡ്, അമ്പലക്കണ്‍ി താണിക്കോട്ടുപാടം റോഡ്, ആറൊടിയില്‍ കണ്ണന്‍ഞ്ചേരി റോഡ്, ഫെറോപ്ലൈ പരാക്കുന്നുമ്മല്‍ റോഡ് 25 ലക്ഷം, കൈതക്കോട് കൊട്ടാശേരി റോഡ്, മുക്കൂട് ആലക്കാപ്പറമ്പ് ചുങ്കം  റോഡ് -30 ലക്ഷം ,വലിയപറമ്പത്ത് പുളിക്കത്തൊടി ശ്മശാനം റോഡ്, കണ്ണത്തുംപാറ ഗോതമ്പു റോഡ്, മറ്റത്തോടി വേലീരിപ്പൊറ്റ റോഡ് -20 ലക്ഷം എന്നിങ്ങനെ രണ്‍ാം ഘട്ടത്തിലും തുക അനുവദിച്ചിട്ടുണ്‍്.    
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയിലൂടെയാണ് കൊോട്ടിയില്‍ ഇത്രയധികം റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചത്. തദ്ദേശസ്വയം ഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍  അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടന്‍ ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. 
 

date