Skip to main content

ജില്ലാ മിനറല്‍ ഫൗണ്‍േഷന്‍ ട്രസ്റ്റ്: അപേക്ഷ ക്ഷണിച്ചു

    പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളില്‍ നിന്ന് ജില്ലാ മിനറല്‍ ഫൗണ്‍േഷന്‍ ട്രസ്റ്റ് രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേര്, പൂര്‍ണ്ണമായ മേല്‍ വിലാസം, ഇമെയില്‍ ഐ.ഡി, യോഗ്യത, സര്‍ക്കാരിതര സംഘടനയുടെ വിവരങ്ങള്‍, പരിസ്ഥിതി മേഖലയിലെ പ്രാവീണ്യം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്‍ുള്ള അപേക്ഷയും സംഘടനയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ട്, 2019-20 ലെ ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്ക് പത്രിക, ഭരണ സമിതിയിലെ അംഗങ്ങളുടെ പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, 2019-20 വരെ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടുള്ള ജില്ലാ രജിസ്ട്രാറുടെ സാക്ഷ്യപത്രം എന്നിവ സഹിതം  ഓഗസ്റ്റ് 20ന്  വൈകീട്ട് അഞ്ചിനകം dcm.ker@nic.in എന്ന ഇമെയില്‍ വിലാസത്തിലോ/ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. 

date