Post Category
ബാർബർഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷിക്കാം
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ മേഖലകളിലെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ബാർബർമാർക്ക് തൊഴിൽ നവീകരണ ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ അധികരിക്കരിക്കാത്ത 60 വയസ്സ് വരെയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.bcdd.kerala.gov.in ൽ ലഭിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ആഗസ്റ്റ് 31ന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. എറണാകുളം മേഖലാ ഓഫീസ്: 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്:0495 2377786.
പി.എൻ.എക്‌സ്. 2645/2020
date
- Log in to post comments