Post Category
വെറ്ററിനറി എമർജൻസി ടീം രൂപീകരിച്ചു
കോവിഡ് പശ്ചാത്തലത്തിൽ അടിയന്തിര മൃഗചികിത്സ സൗകര്യങ്ങൾ കണ്ടെയ്ൻമെന്റ് സോണിലും ഹോട്ട് സ്‌പോട്ടുകളിലും ഉറപ്പാക്കുന്നതിന് തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കി (ആർ.എ.എച്ച്.സി) വെറ്ററിനറി എമർജൻസി ടീം രൂപീകരിച്ചു. അതത് പശ്ചായത്തിലെ അടിയന്തിര ചികിത്സ ആവശ്യങ്ങൾക്ക് പഞ്ചായത്തിലെ വെറ്ററിനറി സർജനെ ഫോണിൽ വിളിക്കാം. കൂടാതെ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ടെലി മെഡിസിൻ യൂണിറ്റും ആരംഭിച്ചു. ടെലി മെഡിസിൻ നമ്പർ: 9447081112.
പി.എൻ.എക്‌സ്. 2647/2020
date
- Log in to post comments