Skip to main content

ഓൺലൈൻ അദാലത്ത് 

എറണാകുളം: കുന്നത്തുനാട് താലൂക്ക് പരിധിയിലുള്ള പരാതികൾ പരിഹരിക്കുന്നതിനുള്ള ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പരാതികൾ ഓഗസ്റ്റ് 7 രാവിലെ 11 മുതൽ ഓഗസ്റ്റ് 10 വൈകിട്ട് മൂന്നു വരെ താലൂക്കിനു കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഓഗസ്റ്റ് 17 രാവിലെ 11ന് ജില്ലാ കളക്ടർ ഓൺലൈനായി പരാതികൾ തീർപ്പാക്കും. പ്രളയ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെൻറ് സോണിലുള്ളവരും അപേക്ഷിക്കേണ്ടതില്ല.

date