Skip to main content

പൊതുഗതാഗത സംവിധാനങ്ങളിലെ  ജീവനക്കാര്‍,  പ്രത്യേകിച്ച് ഓട്ടോ, ടാക്സീ ഡ്രൈവര്‍മാര്‍ ‍ അടിയന്തിരമായി  ശ്രദ്ധിയ്ക്കണം

ആലപ്പുുഴ: കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളിലെ  ജീവനക്കാര്‍,  പ്രത്യേകിച്ച് ഓട്ടോ, ടാക്സീ ഡ്രൈവര്‍മാര്‍ ‍ അടിയന്തിരമായി  ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ജില്ല മെ‍ഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

    • ജീവനക്കാര്‍ 3 ലെയര്‍ ഉള്ള മാസ്ക് ശരിയായ വിധം ധരിക്കുക.
    • ആളുകളെ കുത്തിനിറച്ചുകൊണ്ട് പോകരുത്. സാമൂഹിക അകലം ഉറപ്പാക്കി ഇരിക്കേണ്ടതാണ്. യാത്രക്കാരുമായി സാധ്യമായ ദൂരം പാലിക്കുക.
    • പനി, ചുമ, ശ്വാസതടസ്സം എന്നിവയുള്ള ജീവനക്കാര്‍ ജോലിയില്‍ നിന്നും വിട്ടു നില്ക്കുക.
    • ജീവനക്കാര്‍ ഓരോ യാത്രയ്ക്ക് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് ശരിയായ വിധം കഴുകുക.
    • കഴിയുന്ന ഇടവേളകളില്‍ കൈകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക.
    • പണം കൈകാര്യം ചെയ്യുന്ന അവസരങ്ങളില്‍ കയ്യുറകള്‍ ധരിക്കുക. കൈയ്യുറയിട്ടാലും പുറമേ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് അഭികാമ്യമാണ്.
    • വീട്ടിലെത്തുമ്പോള്‍ ഉടനടി കുളിക്കുന്നതും ഉപയോഗിച്ച വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും ശീലമാക്കുക.
    • ഉപയോഗിച്ച മാസ്ക് ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. (വീണ്ടുമുപയോഗിക്കാനാവാത്ത മാസ്കുകള്‍ ബ്ലീച്ചിംങ്ങ് ലായനിയില്‍ അരമണിക്കൂര്‍ മുക്കിവച്ച ശേഷം ആഴത്തില്‍ കുഴിച്ചിടുകയോ കത്തിയ്ക്കുകയോ ചെയ്യുക.
    • വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകള്‍ സോപ്പും വെള്ളവും ഉപ യോഗിച്ച് കഴുകി ഉണക്കി, ഇസ്തിരിയിട്ട് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
    • യാത്രയ്ക്കിടയില്‍ ചര്‍ദ്ദി, കഫം തുപ്പുക എന്നിവ ശ്രദ്ധിച്ചാല്‍ ബ്ലീച്ചിങ്ങ് ലായനി സ്പ്രേ ചെയ്യുക.
    •  യാത്രക്കാര്‍ മാസ്കു ധരിച്ചിട്ടുണ്ടോ എന്നുറപ്പിക്കുക.
    • വാഹനങ്ങള്‍ വൃത്തിയാക്കുമ്പോഴും സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ മാസ്ക്, കൈയ്യുറ എന്നിവ ധരിക്കുക.
    • വാഹനങ്ങള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഒതുക്കി വൃത്തിയാക്കുക. അണു നശീകരണത്തിനായി 1% ബ്ലീച്ചിങ്ങ് ലായനി ഉപയോഗിക്കുക. (ഒരു ലിറ്റര്‍ വെള്ളത്തില്‍ 6 ടീ സ്പൂണ്‍ ബ്ലീച്ചിങ്ങ് പൗഡര്‍ എന്ന ക്രമത്തില്‍ ലായനി നിര്‍മ്മിക്കാം. തെളിച്ചെടുക്കുന്ന ലായനി 6 മുതല്‍ 8 മണിക്കൂര്‍ വരെ സൂക്ഷിച്ച് വച്ച് ഉപയോഗിക്കാവുന്നതാണ്.)

date