Skip to main content

കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള ഗ്രൂപ്പ് കൗണ്‍സിലിംഗാണ് ഉണ്ടാവുക. പ്രവേശന പരീക്ഷകള്‍, ഭാവി പഠന സാധ്യതകള്‍, മത്സര പരീക്ഷാ പരിശീലനം, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ സി.ഡി.സി കള്‍ വഴി പരിഹരിക്കാം. തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളിലാണ് സേവനം ലഭിക്കുക. www.cdckerala.in ല്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിംഗിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോറം വഴി രജിസ്റ്റര്‍ ചെയ്യാം. ഗ്രൂപ്പ് കൗണ്‍സിലിംഗിന്റെ തിയതിയും സമയവും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ലഭിക്കും. എംപ്ലോയ്‌മെന്റ് ഓഫീസര്‍മാര്‍, കരിയര്‍ സൈക്കോളജിസ്റ്റ്, ഐ.ടി വിദഗ്ധര്‍ എന്നിവരുടെ പാനലാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുക. ചിറ്റൂര്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ ഫോണ്‍-04923 223297.

date