Skip to main content

ഇന്ന് 9 കേസുകൾ രജിസ്റ്റർ ചെയ്തു

 

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാ ത്തതിനെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 4) വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 9 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 13 പേരെ അറസ്റ്റ് ചെയ്തു. രണ്ട്  വാഹനങ്ങൾ പിടിച്ചെടുത്തു.

 മാസ്ക് ധരിക്കാത്ത 111 പേർക്കെതിരെ കേസ് 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 111 പേർക്കെതിരെ പോലീസ് കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത ബോധ്യപ്പെടുത്തിയ ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. 
 

date