Post Category
പ്ലസ് വൺ വി.എച്ച്. എസ്. സി ഏകജാലക പ്രവേശനം ഹെൽപ് ഡെസ്ക് ആരംഭിച്ചു
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ പ്ലസ് വണ്‍ / വി.എച്ച്.എസ്.സി ഏകജാലക പ്രവേശനത്തിനായി മാനന്തവാടി ബി ആര്‍ സി യുടെ കീഴില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സെന്റ്.ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ കല്ലോടി, സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ ദ്വാരക, ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി ,ബി ആർ സി മാനന്തവാടി , ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പനമരം ,ഗവൺമെൻ്റ് ഹയർ സെക്കണ്ടറി കുഞ്ഞോം, ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ തലപ്പുഴ ,ഗവൺമെൻ്റ് ഹയർ സെക്കണ്ടറി തരുവണ ,ഗവൺമെൻ്റ് ഹയർ സെക്കണ്ടറി കാട്ടിക്കുളം എന്നീ ഒൻപത് സെൻ്ററുകളിലായി 28 സ്കൂളിലേക്കാണ് പ്രവേശനം.ആപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാന്‍ സഹായം ആവശ്യമുള്ളവര്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. രാവിലെ 10 മുതൽ വൈകീട്ട് 4 വരെ . ഫോൺ :8075446404, 8848190492.
date
- Log in to post comments