ജല ജീവന്‍ മിഷന്‍: 1050 കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം
ജല ജീവന്‍ മിഷന്റെ ഭാഗമായി 1050 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തികള്‍ക്ക് ജില്ലാ ജല ശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. അമ്പലവയല്‍, മീനങ്ങാടി, തിരുനെല്ലി പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 2.06 കോടി രൂപയാണ് പദ്ധതി ചെലവ്. നേരത്തെ ഒമ്പത് പഞ്ചായത്തുകളിലായി 4120 ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ നല്‍കുന്നതിനുളള കേരള വാട്ടര്‍ അതോറിറ്റിയുടെ കര്‍മ്മപദ്ധതിക്കും ജില്ല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കിയിരുന്നു. ജല ജീവന്‍ മിഷനില്‍ ജില്ലയില്‍ ഈ വര്‍ഷം പന്ത്രണ്ട് പഞ്ചായത്തുകളിലായി 5170 ഗാര്‍ഹിക കണക്ഷനുകളാണ് വാട്ടര്‍ അതോറിറ്റി നല്‍കുക. ഇതിനായി ആകെ 11. 23 കോടി രൂപ ചെലവിടും.
കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ജില്ലാ പ്ലാനിംഗ് ഇന്‍ ചാര്‍ജ് ഓഫീസര്‍ സുഭദ്ര നായര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments