Post Category
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: ജില്ലാതല പദ്ധതി ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലാതല പദ്ധതിയായി കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് കോഡൂര്‍ കരിമ്പനുക്ക് - പെലത്തൊടിക്കുളമ്പ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്.
കോഡൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പി. ഉബൈദുള്ള എം.എല്‍.എ മുഖ്യാതിഥിയായി. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ മുരളി, പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. ചന്ദ്രന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
date
- Log in to post comments