Skip to main content

കാമ്പുറം കോനാട് സ്പോര്‍ട്സ് സോണ്‍; പാര്‍ട്ടി പ്രതിനിധികളുടെ  യോഗം ചേര്‍ന്നു

 

കാമ്പുറം കോനാട് ബീച്ചിലെ സ്പോര്‍ട്സ് സോണ്‍് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എംഎല്‍എ എ പ്രദീപ് കുമാര്‍, കലക്ടര്‍ സാബശിവറാവു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സ്പോര്‍ട്സ് സോണ്‍ നിര്‍മ്മാണത്തില്‍ ആശങ്ക വേണ്ടതില്ലെന്നും മണല്‍ത്തിട്ടകള്‍ക്ക് യാതൊരു പ്രശ്നവും വരുത്താതെയുള്ള നിര്‍മ്മാണമാണ് നടത്തുകയെന്നും പ്രദീപ് കുമാര്‍ എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ബീച്ചിന്റെ ഭംഗി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഇവിടെയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോര്‍ട്‌സ്് സോണ്‍ നിര്‍മ്മാണം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കില്ലെന്നും  സാധാരണക്കാര്‍ക്ക് ഉപകാരപ്പെടും വിധത്തിലായിരിക്കും പ്രവര്‍ത്തനമെന്നും കലക്ടര്‍ പറഞ്ഞു. പ്രദേശത്തെ വികസന മികവിന്റെ മുഖമായിരിക്കും ഈ സ്പോര്‍ട്സ് ബീച്ചെന്നും കലക്ടര്‍ പറഞ്ഞു.
4.9 കോടി ചെലവില്‍ ജില്ലാ ടൂറിസം വകുപ്പ് ഉന്നത നിലവാരത്തിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തണങ്ങളാണ്  ബീച്ചില്‍ നടത്തുന്നത്. ടോയ്ലറ്റ്, നടപ്പാത, മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക ഷെഡ്, സൈക്ലിങ് പാതകള്‍, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ ജിം, കളിസ്ഥലങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
യോഗത്തില്‍ കൗണ്‍സിലര്‍ ആയിഷബി ആര്‍.വി, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ഷംസുദ്ദീന്‍, കളത്തില്‍ വിനോദ് കുമാര്‍, പി.ടി.ധര്‍മ്മരാജ് എന്നിവര്‍ പങ്കെടുത്തു.

 

 

date