Skip to main content

കിക്മ എം.ബി.എ ഇന്റര്‍വ്യൂ

 

 

 സഹകരണ വകുപ്പിനു കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലുള്ള കേരള ഇന്‍സ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ്ല്‍  ( കിക്മ) 2020-22 എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്ക് ആഗസ്റ്റ് ഏഴിന് രാവിലെ 10 മണി മുതല്‍ തളി ജംഗ്ഷനിലെ ഇഎംഎസ്  മെമ്മോറിയല്‍  സഹകരണ ട്രെയിനിങ് കോളേജിന്റെ  ആഭിമുഖ്യത്തില്‍  ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും മാറ്റ് / സീ മാറ്റ് /ക്യാറ്റ്  യോഗ്യതയും നേടിയിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി  വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഓണ്‍ലൈനായി  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ട ലിങ്ക് : https://meet.google.com/rwz-zyoi-toy. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/9995302006, www.kicmakerala.in.
 

date