കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ കോവിഡ് പശ്ചാലത്തലത്തില്‍ ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കുന്നു. കരിയര്‍ ഗൈഡന്‍സ് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന ഇന്ത്യയിലെ പ്രഥമ സര്‍ക്കാര്‍ സംരംഭമാണ് കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍. കോഴ്സുകള്‍, പ്രവേശനപരീക്ഷകള്‍, ഭാവിപഠന സാധ്യതകള്‍, മത്സര പരീക്ഷാ പരിശീലനം, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മുതലായ പഠനം, പരിശീലനം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സംശയനിവൃത്തി വരുത്താം. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള ഗ്രൂപ്പ് കൗണ്‍സിലിങ് ആണ് ഉണ്ടാവുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സേവനം. www.cdckerala.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം. ഗ്രൂപ്പ് കൗണ്‍സിലിങ്ങിന്റെ തിയ്യതിയും സമയവും രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ലഭ്യമാക്കും. എംപ്ലോയ്മെന്റ് ഓഫീസര്‍മാര്‍, കരിയര്‍ സൈക്കോളജിസ്റ്റ്, ഐ.ടി വിദഗ്ധര്‍ എന്നിവരുടെ പാനലാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുക. ഫോണ്‍- 04962615500
- Log in to post comments