Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലമ്പുഴ ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രത്തില്‍ മത്സ്യവിത്ത് പായ്ക്ക് ചെയ്യുന്നതിന് ആവശ്യമായ ഗുണനിലവാരത്തിലുള്ള പോളിത്തീന്‍ ബാഗ് വിതരണം ചെയ്യാന്‍ താല്്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2300/ രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസ് സമര്‍പ്പിക്കുന്ന കവറിന് പുറത്ത് ' പോളിത്തീന്‍ കവര്‍ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ് ' എന്ന് രേഖപ്പെടുത്തി. ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് രണ്ടിന് ലഭിക്കും വിധം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്റര്‍, ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രം, മലമ്പുഴ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ എത്തിക്കണം. ദര്‍ഘാസ് അന്നേദിവസം വൈകീട്ട് മൂന്നിന്് തുറക്കും. ഫോണ്‍ 0491 2815143
date
- Log in to post comments