Skip to main content

ഓണക്കിറ്റുകള്‍ തയ്യാറാക്കാന്‍ സന്നദ്ധരായ ജീവനക്കാര്‍ അറിയിക്കണം

 

 

കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ കാര്‍ഡുടമകള്‍ക്കും ഓണത്തിന് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വടകര താലൂക്കില്‍ ഓണക്കിറ്റുകള്‍ തയ്യാറാക്കാന്‍ സന്നദ്ധരായ ജീവനക്കാര്‍ അറിയിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  കിറ്റുകള്‍ തയ്യാറാക്കുന്നതിന് ഇത്തരത്തില്‍ ജീവനക്കാരെ ഉപയോഗപ്പെടുത്താമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുമുണ്ട്.  വടകര താലൂക്കില്‍ 1,71,900 കിറ്റുകളാണ് തയ്യാറാക്കേണ്ടത്. താലൂക്കിലെ വിവിധ സപ്ലൈകോ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവക്ക് അടുത്തുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണ് കിറ്റുകള്‍ പായ്ക്ക് ചെയ്യുന്നത്. കിറ്റുകള്‍ സമയബന്ധിതമായി പായ്ക്ക് ചെയ്യുന്നതിന് സന്നദ്ധരായ അധ്യാപകരും ജോലിക്ക് പോകാന്‍ കഴിയാത്ത മറ്റ് സര്‍ക്കാര്‍ ജീവനക്കാരും പേര്, ഫോണ്‍ നമ്പര്‍, ഏറ്റവും അടുത്ത സപ്ലൈകോ വില്‍പന കേന്ദ്രം എന്നിവ  7510644579 എന്ന നമ്പറില്‍ ഉടനെ വാട്സാപ്പ് ചെയ്യണം.

date