കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട്(0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2736211, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177), 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കാഞ്ചേരി(0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട് (0483-2727070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂർ(0483-2713218/2714218, 8547005070), മീനങ്ങാടി(0493-6246446, 8547005077), അയലൂർ(04923-241766, 8547005029), താമരശ്ശേരി(0495-2223243, 8547005025), കൊടുങ്ങല്ലൂർ(0480-2812280, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2020-21 വർഷത്തിൽ ഡിഗ്രി കോഴ്സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി.150 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.
പി.എൻ.എക്സ്. 2662/2020
- Log in to post comments