ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ആംബുലന്‍സ് ടീം യോഗം ചേര്‍ന്നു
കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ആംബുലന്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജനങ്ങളെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനാവശ്യമായ വാഹനസൗകര്യം ജില്ലയില്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. മുന്‍കരുതലെന്നോണം ഓരോ താലൂക്കിനും അഞ്ച് ആംബുലന്‍സുകള്‍ അധികമായി നല്‍കിയിട്ടുണ്ട്. അടിയന്തരഘട്ടമുണ്ടായാല്‍ കൂടുതല്‍ ആംബുലന്‍സുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിനായി സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു. എസ്. നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു, ഡി.പി.എം ഡോ. പി.വി. അരുണ്‍, തിരുവനന്തപുരം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ് വി. മനോജ് കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.കെ. നജീബ്, വി.വി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments