എം.എല്‍.എ യുടെ ടി.വി ചലഞ്ചില്‍ വധുവരന്‍മാര്‍ പങ്കാളികളായി
അങ്കമാലി: കോവിഡ് കാലഘട്ടത്തില്‍ നിര്‍ദ്ധനരായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി റോജി എം. ജോണ്‍ എം.എല്‍.എ. ഏര്‍പ്പെടുത്തിയിട്ടുള്ള ടി.വി ചലഞ്ചില്‍ വധു വരന്‍മാര്‍ പങ്കാളികളായി. കറുകുറ്റി ശ്രീ കൃഷ്ണപുരം ചന്ദ്രത്തില്‍ ശശികുമാര്‍ ലതിക ദമ്പതിമാരുടെ മകള്‍ സ്വാതി എസ്. നായരും, ഇടപ്പിള്ളി മണാക്കോലില്‍ ഡോ. സുനില്‍കുമാര്‍ സ്മിത ദമ്പദിമാരുടെ മകന്‍ കിരണുമായിട്ടുള്ള വിവാഹ ചടങ്ങിലാണ് റോജി എം. ജോണ്‍ എംഎല്‍.എ ക്ക് ടി.വി കൈമാറിയത്. കറുകുറ്റി പഞ്ചായത്തിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വേണ്ടി ചന്ദ്രത്തില്‍ നാരായണന്‍ നായരുടെയും പാറുകുട്ടി അമ്മയുടെയും ഓര്‍മക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക സഹായം കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കരക്കും, കറുകുറ്റി ദേശീയ വായനശാല അതിര്‍ത്തിക്കുള്ളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ ചെക്കുകള്‍ പ്രസിഡന്റ് കെ.കെ. ഗോപി മാസ്റ്റര്‍ക്കും വധു വരന്‍മാര്‍ കൈമാറി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. അയ്യപ്പന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. അരുണ്‍കുമാര്‍, കറുകുറ്റി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.പി. സെബ്യാസ്റ്റ്യന്‍, ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.എ. ബ്രമരാജ്, വി.എസ്. ശ്രീവല്‍സന്‍, ജെയ്‌സണ്‍ വിതയത്തില്‍, എ.ഡി.പോളി, ജോസ് ചക്ക്യേത്ത്, നൈജു ഔപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
- Log in to post comments