Post Category
45 ലക്ഷം രൂപ ചെലവിൽ ജില്ലയിൽ കോവിഡ് ടെസ്റ്റിങ്ങ് യൂണിറ്റ്
എറണാകുളം: ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജനറൽ ആശുപത്രിക്ക് കീഴിലെ കോവിഡ് കെയർ സെൻ്ററിൽ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം എൽ എ അറിയിച്ചു. മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നുമുള്ള തുക ഉപയോഗിച്ചാണ് പി.സി.ആർ ടെസ്റ്റിങ്ങ് മെഷീൻ സ്ഥാപിക്കുന്നത്. ജില്ലയിൽ നിലവിൽ ഒരു ദിവസം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം 200 ആണ്. പുതിയ മെഷീൻ സ്ഥാപിക്കുന്നതോടെ 400 ടെസ്റ്റുകൾ വരെ 45 മിനിറ്റ് കൊണ്ട് നടത്താൻ കഴിയും. കോവിഡ് പ്രതിസന്ധി കഴിഞ്ഞാലും മറ്റ് വൈറസ് രോഗങ്ങളുടെ ടെസ്റ്റിങ്ങിന് ഉപയോഗിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
date
- Log in to post comments